ഡബ്ലിൻ: ആദ്യ ഓൾ അയർലൻഡ് മെഡൽ ലേലത്തിൽ വിറ്റ്
മുൻ ഹർലർ ഡി.ജെ കാരി. വൈറ്റ്സ് ഓക്ഷനിയേഴ്സിന്റെ വക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. വൻ തുകയ്ക്കാണ് മെഡൽ ലേലത്തിൽ വിറ്റത്. എന്നാൽ ലഭിച്ച തുക എത്രയെന്നത് പുറത്തുവിട്ടിട്ടില്ല.
1992 ൽ കിൽക്കെന്നിയിൽ നടന്ന മത്സരത്തിൽ നേടിയ മെഡലാണ് അദ്ദേഹം ലേലത്തിൽ വിറ്റത്. വളരെ സ്വകാര്യമായിട്ടായിരുന്നു ലേലത്തിൽവച്ചതും വിറ്റതും. 10,000 യൂറോയിലധികം തുക ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വഞ്ചനാക്കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ട താരമാണ് കാരി. കഴിഞ്ഞ വർഷം നവംബർ മൂന്നിന് കേസിൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
Discussion about this post

