മലയിൻകീഴ് ; പഠനത്തിന്റെ തിരക്കുകൾ മാറ്റി വച്ച് മത്സരചൂടിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് അജന്യ. മലയിൻകീഴ് പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് 21 കാരി അജന്യ മത്സരിക്കുന്നത്.തച്ചോട്ടുകാവ് മച്ചിനാട് അജി ഭവനിൽ ഡ്രൈവറായ അജിയുടെ മകളാണ് അജന്യ
മലയിൻകീഴ് മാധവ കവി സ്മാരക ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗമായും കോളജിലെ മൂന്നാം വർഷ പ്രതിനിധിയായും വിദ്യാർഥി രാഷ്ട്രീയം തുടരുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥാനാർഥിയായത്.
തച്ചോട്ടുകാവ് വാർഡ് സ്ത്രീ സംവരണമായപ്പോൾ തന്നെ സ്ഥാനാർത്ഥി അജന്യയാണെന്ന് മലയിൻകീഴിലെ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു. പാർട്ടി പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് അജന്യയുടെ വരവ്. പിതാവ് എസ്.അജി പാർട്ടി പ്രവർത്തകനാണ്. വിജയിക്കുമെന്ന് മാത്രമല്ല ഭൂരിപക്ഷം ലഭിക്കുമെന്നും അജന്യ പറയുന്നു.

