ഡബ്ലിൻ: സെന്റ് പാട്രിക്സ് ദിനത്തിൽ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണം ലഭിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കോക്ക് ചേംബർ ബിസിനസിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് തന്നെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നായിരുന്നു മീഹോൾ മാർട്ടിന്റെ സ്ഥിരീകരണം.
മാർച്ച് 17 ന് വൈറ്റ് ഹൗസ് സന്ദർശിക്കാനാവശ്യപ്പെട്ടാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കയും അയർലൻഡും തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ സൗഹൃദം ദൃഢമാക്കാൻ ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post

