ഡബ്ലിൻ: അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാപാരം സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതാവ്. ക്രിസ്തുമസിന് മുൻപ് വ്യാപാരം നിരോധിക്കുന്നതിനുള്ള നിയമം സർക്കാർ പാസാക്കണം എന്ന് വനിതാ നേതാവ് ഇവാന ബാസിക്ക് പറഞ്ഞു. വ്യാപാരം നിരോധിക്കുമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് ഉറപ്പ് നൽകിയിരുന്നുവെന്നും ബാസിക്ക് കൂട്ടിച്ചേർത്തു.
അനധികൃത ഇസ്രായേൽ കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാപാരം നിരോധിച്ച് കാണാൻ ആഗ്രഹമുണ്ട്. ഇത് എത്രയും വേഗം പ്രാവർത്തികം ആക്കണം. ഇത് സംബന്ധിച്ച് ഉപപ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ വാഗ്ദാനം ഉടൻ നിറവേറ്റണം. ക്രിസ്തുമസിന് മുൻപ് തന്നെ ഒക്യൂപൈഡ് ടെറിറ്ററീസ് ബിൽ പാസാക്കണമെന്ന് ഉപപ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണെന്നും ഇവാന ബാസിക്ക് കൂട്ടിച്ചേർത്തു.

