ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപാര കരാറുകൾ പുനരവലോകനം ചെയ്യാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അയർലന്റ് സർക്കാർ. പുനരവലോകം എത്രയും വേഗം നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താൻ അയർലന്റ് സർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു. ഇസ്രായേലുമായുള്ള കരാറുകളിൽ പുനരവലോകനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ട രാജ്യങ്ങളിൽ ഒന്ന് അയർലന്റ് ആണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും പ്രതികരിച്ചു.
പുനരവലോകനം എത്രയും വേഗം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പാക്കാൻ അയർലന്റ് സർക്കാർ പ്രവർത്തിക്കും. ആഗോള മാനുഷിക നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും എതിരായി ഇസ്രായേലിന് പ്രവർത്തിക്കാൻ കഴിയില്ല- മീഹോൾ മാർട്ടിൻ പറഞ്ഞു.
2024 ൽ സ്പെയിനിനൊപ്പം വ്യാപര കരാർ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് അയർലന്റ്. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായിട്ടുള്ള ഈ തീരുമാനത്തെ അയർലന്റ് സ്വാഗതം ചെയ്യുന്നു.- സൈമൺ ഹാരിസ് പറഞ്ഞു.

