കെറി: കൗണ്ടി കെറിയിൽ അമേരിക്കൻ വനിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ജോർദാൻ പോലീസുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാർഡയ്ക്ക് ജോർദാനിൽ അറസ്റ്റിലായ പ്രതിയുമായി ഉടനെ തന്നെ സംസാരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ ഗാർഡ ഷിക്കോണ ലോകത്തിലെ മുഴുവൻ പോലീസുമായും ബന്ധപ്പെടുന്നുണ്ട്. നിലവിൽ ജോർദാനുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ല. എന്നാൽ ചോദ്യം ചെയ്യലിനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധ്യമെങ്കിൽ അയാളെ ഇവിടേയ്ക്ക് എത്തിക്കുമെന്നും കെല്ലഗൻ കൂട്ടിച്ചേർത്തു.

