ഗാൽവേ: ഗാൽവേ ഇന്റർനാഷണൽ ആർട്ട്സ് ഫെസ്റ്റിവലിൽ റെക്കോർഡ് പങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ. ഇക്കുറി 5 ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പടിഞ്ഞാറൻ മേഖലയുടെ ഏറ്റവും വലിയ വാർഷിക സാംസ്കാരിക പരിപാടിയാണ് ഗാൽവേ ഇന്റർനാഷണൽ ആർട്ട്സ് ഫെസ്റ്റിവൽ.
നിലവിൽ അയർലൻഡിൽ നിലനിൽക്കുന്ന തെളിഞ്ഞ കാലാവസ്ഥ ഫെസ്റ്റിവലിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. അനുകൂല കാലാവസ്ഥ കൂടുതൽ ആളുകൾ ഇവിടേയ്ക്ക് എത്തുന്നതിന് കാരണമാകും. മാത്രവുമല്ല പരിപാടിയ്ക്ക് ഏറിവരുന്ന ജനപ്രീതിയും ഘടകമാണ്. തുടർച്ചയായ 49ാം വർഷമാണ് ഗാൽവേ ഇന്റർനാഷണൽ ആർട്ട്സ് ഫെസ്റ്റിവൽ നടത്തുന്നത്.
Discussion about this post

