ഡബ്ലിൻ: ശമ്പള വർധനവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ. നിർദ്ദേശങ്ങളെ അംഗീകരിച്ച് വോട്ട് ചെയ്തു. ശമ്പളത്തർക്കത്തെ തുടർന്ന് നാഷണൽ ആംബുലൻസ് സർവ്വീസിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നത്.
എസ്ഐപിടിയുവിലെയും യുണൈറ്റിലെയും അംഗങ്ങളാണ് പ്രതിഷേധിച്ചത്. മെയ് മാസത്തിൽ പ്രതിഷേധ പ്രകടനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചർച്ചകളിലാണ് ശമ്പളത്തിൽ ധാരണയായത്.
Discussion about this post

