ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ന് മുഴുവൻ ജാഗ്രതാ നിർദ്ദേശം. രാജ്യത്തിന്റെ ഭൂരിഭാഗം കൗണ്ടികളിലും ഇന്ന് യെല്ലോ താപനില മുന്നറിയിപ്പാണ് ഉള്ളത്. ഇന്ന് അന്തരീക്ഷ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
കാർലോ, കിൽക്കെന്നി, ലാവോയിസ്, ഓഫാലി, വെക്സ്ഫോർഡ്, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് ന്നെീ കൗണ്ടികളിൽ ഇന്ന് പ്രത്യേക യെല്ലോ വാണിംഗാണ്. ഇത് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽവരും. രാത്രി 8 മണിവരെ ആയിരിക്കും ഈ വാണിംഗ് തുടരുക. ചൂടിന്റെ പശ്ചാത്തലത്തിൽ ചില കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന യെല്ലോ വാണിംഗ് ഇന്ന് പകൽ ആറ് മണിയോടെ അവസാനിച്ചു. ഇന്ന് രാത്രി 9 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില.

