Dhurandhar 2
ആക്ഷനും ത്രില്ലും നിറഞ്ഞ “Dhurandhar 2” പ്രേക്ഷകരെ വീണ്ടും ആവേശത്തിലാഴ്ത്താൻ എത്തുന്നു. ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷം കൂടുതൽ ശക്തമായ കഥയും മാസ് രംഗങ്ങളും അതിവേഗ ട്വിസ്റ്റുകളും ചേർത്ത് ഒരുക്കുന്ന ഈ ചിത്രം വലിയ വിജയമാണ് ആഗോള തലത്തിൽ നേടിയത്. നായകന്റെ ശക്തമായ തിരിച്ചുവരവും പുതിയ വെല്ലുവിളികളും സിനിമയെ കൂടുതൽ സങ്കീർണമാക്കുന്നു.
ഭാഷ : ഹിന്ദി
OTT പ്ലാറ്റ്ഫോം: Jio Hotstar (India), Netflix (Outside India)
OTT റിലീസ് തീയതി: ജൂൺ 4 2026
Maa Behen
Maa Behen ഒരു ഹിന്ദി ഡാർക്ക് കോമഡി-ത്രില്ലർ ചിത്രമാണ്. സംവിധായകൻ സുരേഷ് ത്രിവേണിഒരുക്കിയ ഈ ചിത്രത്തിൽ മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി, രവി കിഷൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു അമ്മയും അകന്നുപോയ രണ്ട് മക്കളും അവരുടെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു മൃതദേഹം കണ്ടെത്തുന്നതോടെ വലിയ പ്രശ്നങ്ങളിൽ അകപ്പെടുന്നു. അതിനെ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ നർമ്മവും സസ്പെൻസും നിറഞ്ഞ സംഭവങ്ങളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
ഭാഷ : ഹിന്ദി
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: ജൂൺ 4 2026

