കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. 60 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.20 ഓടെ ആയിരുന്നു സംഭവം. 60 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കില്ലർണിയ്ക്കും കെന്മാരിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരൻ ഓടിച്ചിരുന്ന മോട്ടോർസൈക്കിളും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം ലഭിച്ച അടിയന്തിര സേവനങ്ങൾ ഉടനെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് നാലിനും നലരയ്ക്കുമിടയിൽ പ്രദേശം വഴി കടന്ന് പോയർ വാഹനങ്ങളുടെ ഡാഷ്ക്യാം പരിശോധിക്കേണ്ടതാണ്. ദൃക്സാക്ഷികൾ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
Discussion about this post

