ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ് അടുത്ത വർഷം പുനരാരംഭിക്കുമെന്ന് മന്ത്രി ചാർലി മക്കോനലോഗ്. 2026 അവസാനത്തോടെ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു. 2011 ലാണ് ഡബ്ലിനും സിറ്റി ഓഫ് ഡെറി എയർപോർട്ടിനും ഇടയിലുള്ള വിമാനങ്ങൾ നിർത്തലാക്കിയത്.
അയർലന്റിന്റെ വടക്ക്- പടിഞ്ഞാറൻ മേഖലകൾ തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നോർതേൺ അയർലന്റിൽ ഏറ്റവും തിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളിൽ ഒന്നാണ് കെറി. ഇവിടുത്തെ തിരക്ക് വർദ്ധിപ്പിക്കുകയും വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Discussion about this post

