കൊല്ലം : മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി. ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി.ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.
ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടത്. ചെമ്മീന്‍ പിടിക്കാന്‍ പോയ ബോട്ടാണിത്. കഴിഞ്ഞ ദിവസമാണ് സെന്റ് ജോസഫ് എന്ന ബോട്ട് ശക്തികുളങ്ങരയില്‍ നിന്ന് പുറപ്പെട്ടത്. ഇടിയില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും മുങ്ങി.ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു.
Discussion about this post

