അമാർഗ്: കൗണ്ടി അമാർഗിലെ എം1 മോട്ടോർവേയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിച്ചു. രാവിലെ മുതൽ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ രാത്രിയോടെയാണ് പര്യവസാനിച്ചത്. തുടർന്ന് മോട്ടോർവേയിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചു.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. 40 ഓളം കന്നുകാലികളുമായി പോയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ കന്നുകാലികൾ വാഹനത്തിനടിയിൽ പെട്ടു. പോലീസും ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീമും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post

