ഫൈൻ ഗെയ്ൽ അംഗങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 49 കാരന് 4 മാസത്തെ തടവ് ശിക്ഷ . 2024 ലാണ് സംഭവം . ഗാൽവേ ക്ലാരിൻബ്രിഡ്ജ് ന്യൂ എസ്റ്റേറ്റിലെ ഡാരാഗ് ഒ’ഫ്ലാഹെർട്ടിയ്ക്കാണ് ഗാൽവേ ജില്ലാ കോടതി ശിക്ഷ വിധിച്ചത് . വിചാരണയ്ക്കിടെ ഡാരാഗ് കുറ്റങ്ങൾ നിഷേധിച്ചിരുന്നു.
2024 ലാണ് സംഭവം . അംഗങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തിരുന്നു. 2024 ജനുവരി 9 നാണ് താൻ ഗാൽവേയിലേയ്ക്ക് വരുന്നുണ്ടെന്നും കൗൺസിലറായിരുന്ന സീൻ കൈൻ ,നിലവിലെ വിദ്യാഭ്യാസമന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ എന്നിവർക്ക് തന്റെ ആക്രമത്തിനു ശേഷം ചികിത്സ തേടേണ്ടി വരുമെന്ന മട്ടിൽ വീഡിയോ പ്രചരിപ്പിച്ചത് .
നടപടികൾക്കിടെ ഹിൽഡെഗാർഡ് നൗട്ടൺ തന്റെ വ്യക്തിപരമായ സുരക്ഷയെ പറ്റി ഭയമുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു.

