അയർലൻഡിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എലീൻ ‘നെൽ’ ഹൈൻസ് അന്തരിച്ചു . 109 വയസായിരുന്നു. 1916 ഡിസംബർ 15 ന് ജനിച്ച ഹൈൻസ് കോ ഓഫാലിയിലെ മണിഗാളിനടുത്തുള്ള കുള്ളൻ വെയ്ൻ സ്വദേശിയാണ്.
1939 ൽ 23 വയസുള്ളപ്പോഴായിരുന്നു ഹൈൻസിന്റെ വിവാഹം. വിവാഹശേഷം ഭർത്താവ് വില്യമുമൊത്ത് കൂൾഡെറിയിലേയ്ക്ക് താമസം മാറി. 1940 നും 1950 നും ഇടയിൽ ജനിച്ച 10 മക്കളാണ് ഹൈൻസിനുള്ളത്.മൂത്തയാൾക്ക് 85 വയസാണ് പ്രായം. 30 ചെറുമക്കളും , 55 പേരക്കുട്ടികളും , 7 കൊച്ചുമക്കളുമാണ് ഹൈൻസിനുള്ളത്.
Discussion about this post

