ഡബ്ലിൻ : വ്യാജ ജനനസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് 43,000 യൂറോയിലധികം ചൈൽഡ് ബെനഫിറ്റ് തുക കൈപ്പറ്റിയ സ്ത്രീയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി കോടതി. കരീന കെല്ലി എന്ന സ്ത്രീക്കാണ് ഡബ്ലിൻ സിർക്യൂട്ട് ക്രിമിനൽ കോടതി ആദ്യം മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും പിന്നീട് അത് ഇളവ് ചെയ്യുകയും ചെയ്തത്.
16 വർഷത്തെ കാലയളവിൽ 43000 യൂറോയിലധികമാണ് കുട്ടികൾക്കുള്ള ആനുകൂല്യമാണ് ഇവർ കൈപ്പറ്റിയത്. ഇതിനായി രണ്ട് ജനനസർട്ടിഫിക്കറ്റുകൾ വ്യാജമായി ചമയ്ക്കുകയും ചെയ്തു. കേസിൽ ഇവർ കുറ്റസമ്മതം നടത്തിയിരുന്നു. കർശന നിബന്ധനകളോടെയാണ് കോടതി ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്.
2002 ൽ യുഎസ് സന്ദർശിക്കുന്നതിനിടയി തനിക്ക് ഇരട്ടക്കുട്ടികൾ ജനിച്ചുവെന്ന് അവകാശപ്പെട്ടാണ് ഇവർ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നത് . എന്നാൽ ഇത് യഥാർത്ഥത്തിൽ ഇരട്ടക്കുട്ടികൾ ആയിരുന്നില്ല . ജനനരേഖ തിരുത്തി നൽകിയാണ് ഇവർ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നത് .
2018-ൽ കെല്ലിയുടെ കുട്ടികളിലൊരാൾ പിപിഎസ് (PPS) നമ്പറിനായി അപേക്ഷിക്കുകയും പാസ്പോർട്ടിന്റെ പകർപ്പ് സമർപ്പിക്കുകയും ചെയ്തപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.

