കിൽഡെ: വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് അയർലന്റ് മലയാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശികളായ ലിജോ- ലീന ദമ്പതികളുടെ മകൻ ജോർജ്ജ് സക്കറിയ ആണ് മരിച്ചത്. രണ്ട് വയസ്സാണ് കുട്ടിയുടെ പ്രായം.
ചന്ദനപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു സംഭവം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു. ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ.
കിൽഡെയിലുള്ള ആതിയിൽ ആണ് ലിജോ- ലീന ദമ്പതികൾ താമസിച്ചുപോരുന്നത്. ഒരാഴ്ച മുൻപാണ് ഇവർ ചന്ദനപ്പള്ളിയിലെ വീട്ടിൽ എത്തിയത്.
Discussion about this post

