ഡബ്ലിൻ: ഇസ്രായേൽ- പലസ്തീൻ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധ റാലി. ആയിരക്കണക്കിന് അനുകൂലികൾ റാലിയുടെ ഭാഗമായി. വെടിനിർത്തൽ കൊണ്ട് വന്ന് പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
അയർലന്റ്- പലസ്തീൻ സോളിഡാറിറ്റി ക്യാമ്പയ്നിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരിതിയാണെന്ന് അഭിപ്രായപ്പെട്ട ഐപിഎസ്സി എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. പാർനെൽ സ്ക്വയറിൽ നിന്നും മോൾസ്വർത്ത് സ്ട്രീറ്റിലേക്ക് ആയിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
Discussion about this post

