വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോഡിൽ ഗോസ് ചെടികളിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. 24 മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. തീ പൂർണമായി അണയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ടാര കുന്നുകളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 3.45 ഓടെയായിരുന്നു തീ പടർന്നത്.
വെക്സ്ഫോഡ്, വിക്ലോ എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവർക്കൊപ്പം പോലീസുകാരും നാട്ടുകാരും തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ തീ നിയന്ത്രണം വിധേയം ആക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞിരുന്നു. എന്നാൽ കടൽകാറ്റിനെ തുടർന്ന് അർദ്ധരാത്രിയോടെ വീണ്ടും ശക്തമാകുകയായിരുന്നു.
Discussion about this post

