ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരി വേട്ട. 1.8 മില്യൺ യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 50 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാർഡ നാഷണൽ ഡ്രഗ്സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും, ലൗത്ത് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് വൻ വിലവരുന്ന ലഹരി വസ്തു പിടിച്ചെടുത്തിരിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവരുടെ നിർണായക നീക്കം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

