ഡബ്ലിൻ: കോവിഡ് വ്യാപനത്തിന് ശേഷം അയർലന്റിലെ സ്കൂളുകളിൽ കുട്ടികളുടെ ഹാജർനില കുറഞ്ഞതായി കണ്ടെത്തൽ. കുട്ടികളുടെ അഭാവത്തെ തുടർന്ന് 2022-23 അദ്ധ്യയന വർഷങ്ങളിൽ 8.6 ശതമാനം പ്രവൃത്തിദിനങ്ങളാണ് പ്രൈമറി സ്കൂളുകൾക്ക് നഷ്ടമായത്. ചൈൽഡ് ആന്റ് ഫാമിലി ഏജൻസിയായ തുസ്ലയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
കോവിഡ് മഹാമാരിയ്ക്ക് മുൻപ് 2018-19 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ ഹാജർനില കുറവായതിനെ തുടർന്ന് 5.2 ശതമാനം സ്കൂൾ ദിനങ്ങൾ ആയിരുന്നു നഷ്ടമായത്. എന്നാൽ മൂന്നിലധികം ശതമാനത്തിന്റെ വർദ്ധനവ് കോവിഡിന് ശേഷം ഉണ്ടായി. 2022-23 അദ്ധ്യയന വർഷം 11,0000 പ്രൈമറി സ്കൂൾ കുട്ടികളും, 65,000 പോസ്റ്റ് പ്രൈമറി സ്കൂൾ കുട്ടികളുമാണ് 20 ഓ അതിലധികമോ ദിവസം അവധി എടുത്തത്.
Discussion about this post

