വയനാട് : ബത്തേരി സ്വദേശിയായ യുവാവിനെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർഗിവറായി ജോലി ചെയ്തിരുന്ന വയനാട്ടിലെ കോളിയാടി സ്വദേശിയായ ജിനേഷ് പി സുകുമാരനെയാണ് ജറുസലേമിലെ മെനസ്രത്ത് സിയോണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിനേഷ് ഒരു മാസം മുമ്പാണ് ജോലിക്കായി ഇസ്രായേലിൽ എത്തിയത് . താൻ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ . വെള്ളിയാഴ്ച ഉച്ചയോടെയാണ് 80 വയസ്സുള്ള സ്ത്രീയെ ഒന്നിലധികം കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ജിനേഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വിദേശത്തേക്ക് പോകുന്നതിന് മുമ്പ്, ജിനേഷ് കേരളത്തിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്നു
Discussion about this post