ആലപ്പുഴ : കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ് . ആലപ്പുഴയിലെ പറവൂരിലുള്ള വീട്ടിൽ എത്തിയാണ് സുധാകരനെ രാജേഷ് കണ്ടത് . സുധാകരനെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.
ആലപ്പുഴയിൽ നിന്നുള്ള ബിജെപി നേതാക്കളും പ്രവർത്തകരും മേയർക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് പുതുതായി ചുമതലപ്പെടുത്തിയ ദൗത്യങ്ങൾ ആരംഭിക്കുകയാണ് . അതിന് മുമ്പ് പിന്തുണ തേടുന്നതിനായാണ് സുധാകരനെ സന്ദർശിച്ചതെന്ന് മേയർ പറഞ്ഞു.
ഇന്ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാനാണ് രാജേഷ് ആലപ്പുഴയിലെത്തിയത് . മടങ്ങുമ്പോൾ, രാജേഷ് പറവൂരിൽ എത്തി ജി. സുധാകരനെ കാണുകയായിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാ മുതിർന്ന സിപിഎം നേതാക്കളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുധാകരനെ സന്ദർശിച്ചിരുന്നു.

