ഡബ്ലിൻ: 47 കാരിയുടെ മരണത്തിൽ യുവാവിനെ ജയിലിൽ അടച്ചു. 28 വയസ്സുള്ള യുവാവിനെയാണ് ജയിലിൽ അടച്ചത്. അപകടകരമായ രീതിയിൽ ഇയാൾ വാഹനമോടിച്ചതാണ് അപകടത്തിന് കാരണം ആയത്.
ഡബ്ലിനിലെ ബാലിഫെർമോർട്ട് സ്വദേശിയായ മൈക്കൽ കോണേഴ്സാണ് പ്രതി. ഇയാളുടെ അശ്രദ്ധയെ തുടർന്ന് സ്ത്രീയുടെ ഭർത്താവിനും 16 കാരിയ്ക്കും സാരമായി പരിക്കേറ്റിരുന്നു. 13 വർഷത്തെ ജയിൽ ശിക്ഷയാണ് പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്. കോണേഴ്സ് മോൾഡ് ക്രൗൺ കോടതിയുടേതാണ് ഉത്തരവ്. ഈ വർഷം മാർച്ച് 11 നാണ് ഡബ്ലിനിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post

