തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും മൂലം വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി കെ.എസ്.ഇ.ബി . നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. വിതരണ മേഖലയിലെ നഷ്ടം ഏകദേശം 26 കോടി 89 ലക്ഷം രൂപയാണെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകിയതായും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
സംസ്ഥാനത്തുടനീളം ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുവരികയാണ്. മാന്യ ഉപഭോക്താക്കൾ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്. ശ്രദ്ധിക്കുക ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്
പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ച് പരാതി രേഖപ്പെടുത്താം
SMS അറിയിപ്പുകൾക്ക്:
വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

