ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 97-ാം ജന്മദിനം ആഘോഷിച്ച അദ്വാനി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആവർത്തിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. നേരത്തെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (എയിംസ്) ചികിത്സയിലായിരുന്നു.ജൂലൈ മാസത്തിന് ശേഷം ഇത് നാലാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
Discussion about this post