കൊച്ചി : ദേവസ്വം ഭരിക്കുന്ന കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലെയും സ്വർണ്ണ ആഭരണങ്ങളുടെ കണക്ക് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . എല്ലാ ക്ഷേത്രങ്ങളിലെയും സ്വർണം, പണം, ഭൂമി എന്നിവയുടെ വ്യക്തമായ കണക്കു ഉടനെ കണ്ടെത്തി ജനങ്ങളെ അറിയിക്കണമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
ശബരിമലയിൽ ഇപ്പോൾ സംഭവിച്ചത് ഇതിനു മുമ്പും മറ്റു ക്ഷേത്രങ്ങളിൽ സംഭവിച്ചോ എന്ന് പരിശോധിക്കണം. അതിനാൽ ശ്രീ പത്മനാഭ ക്ഷേത്രം, ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ,വടക്കുനാഥ ക്ഷേത്രം, ചോറ്റാനിക്കര . അമ്പലപ്പുഴ. ഏറ്റു മാറ്റൂർ അങ്ങനെ ദേവസ്വം ഭരിക്കുന്ന കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലെയും സ്വർണ്ണ ആഭരണങ്ങളുടെ കണക്ക് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കേണ്ടതാണ്.
ഇനിയെങ്കിലും പണം കൂടുതൽ ഉള്ളവർ അത് നിങ്ങളുടെ വീടിനു അടുത്തുള്ള ചെറിയ ക്ഷേത്രങ്ങൾക്ക് കൂടുതൽ നൽകുക. അവിടങ്ങളിൽ “ഭഗവത് ഗീത ” വേദങ്ങൾ പഠിപ്പിക്കുവാൻ സഹായം നൽകുക, പാവപ്പെട്ട കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കുക. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പാവങ്ങൾക്ക് സ്വയം തൊഴിൽ ചെയ്ത് ജീവിക്കുവാൻ സഹായിക്കുക. പുണ്യം കിട്ടും. അല്ലാതെ വെറുതെ വലിയ ക്ഷേത്രങ്ങൾക്ക് സ്വർണം, കൂടുതൽ പണം കൊടുത്താൽ പലരും അടിച്ചു മാറ്റുമെന്നും താരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ശബരിമല ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ട വാർത്ത പുറത്തു വരികയാണല്ലോ..
ശബരിമലയിൽ ഇപ്പോൾ സംഭവിച്ചത് ഇതിനു മുമ്പും മറ്റു ക്ഷേത്രങ്ങളിൽ സംഭവിച്ചോ എന്ന് പരിശോധിക്കണം. അതിനാൽ ശ്രീ പത്മനാഭ ക്ഷേത്രം, ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ,വടക്കുനാഥ ക്ഷേത്രം, ചോറ്റാനിക്കര . അമ്പലപ്പുഴ. ഏറ്റു മാറ്റൂർ etc ദേവസ്വം ഭരിക്കുന്ന കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലെയും സ്വർണ്ണ ആഭരണങ്ങളുടെ കണക്ക് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കേണ്ടതാണ്. അതുപോലെ ഒരോ ക്ഷേത്രങ്ങളുടെയും ഭൂമി ആരെങ്കിലും ഒക്കെ അടിച്ചു മാറ്റിയിട്ടുണ്ടോ എന്ന് അറിയുവാൻ സർക്കാർ ഉടനെ ഒരു വിജിലൻസ് റെയ്ഡ് സംഘടിപ്പിക്കണം..
എല്ലാ ക്ഷേത്രങ്ങളിലെയും സ്വർണം, പണം, ഭൂമി വ്യക്തമായ കണക്കു ഉടനെ കണ്ടെത്തി ജന സമക്ഷം അറിയിക്കുക.
(വാൽ കഷ്ണം… ഇനിയെങ്കിലും പണം കൂടുതൽ ഉള്ളവർ അത് നിങ്ങളുടെ വീടിനു അടുത്തുള്ള ചെറിയ ക്ഷേത്രങ്ങൾക്ക് കൂടുതൽ നൽകുക. അവിടങ്ങളിൽ “ഭഗവത് ഗീത ” വേദങ്ങൾ പാടൊപ്പിക്കുവാസൺ സഹായം നൽകുക, പാവപ്പെട്ട കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കുക. ആത്മഹയുടെ വക്കിൽ നിൽക്കുന്ന പാവങ്ങൾക്ക് സ്വയം തൊഴിൽ ചെയ്ത് ജീവിക്കുവാൻ സഹായിക്കുക. പുണ്യം കിട്ടും. അല്ലാതെ വെറുതെ വലിയ ക്ഷേത്രങ്ങൾക്ക് സ്വർണം, കൂടുതൽ പണം കൊടുത്താൽ പലരും അടിച്ചു മാറ്റാം. ശ്രദ്ധിച്ചോ.

