കോട്ടയം: എരുമേലി- ശബരിമല പാതയില്‍ കണമല അട്ടിവളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രാവിലെ 6.30 ഓടെയായിരുന്നു അപകടം.33 തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.
ശബരിമലയിലേക്ക് പോയ ബസ് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
Discussion about this post

