ഒഫാലി: കൗണ്ടി ഒഫാലിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് കൗമാരക്കാരായ കുട്ടികൾക്ക് പരിക്കേൽക്കാനിടയായ അപകടത്തിലാണ് നടപടി. 40 കാരനെതിരെയാണ് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ മാസം നാലിന് ആയിരുന്നു സംഭവം. ടുള്ളിമോറിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്നു കുട്ടികൾ. ഇതിനിടെ കാർ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരു കുട്ടികളെയും ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ പ്രവേശിപ്പിച്ചു.
Discussion about this post

