തിരുവനന്തപുരം : രാജ്യത്തെ അരാജകത്വം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെങ്കിൽ ആ സ്വപ്നം ഇന്ത്യയിൽ ഒരിക്കലും നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ നൽകിയ സന്ദേശം രാഹുൽ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ കോൺഗ്രസിന് ഇനി കഴിയില്ല. ഹിമാചൽ, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവർക്ക് വോട്ട് ചെയ്യാനും പോകുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം….
Rahul Gandhi യുടെ ആ സ്വപ്നം ഇന്ത്യയിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല. കാരണം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ഇവിടെ ബിജെപിയുണ്ട്; ഒപ്പം 140 കോടി ഇന്ത്യക്കാരുമുണ്ട്.
2014-ൽ തോറ്റു; 2019-ൽ ജനങ്ങൾ തോൽപ്പിച്ചു. 2024-ൽ നുണപ്രചാരണം നടത്തിയിട്ടും തോറ്റു. ജനങ്ങൾ നൽകിയ സന്ദേശം രാഹുൽ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്.
ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ കോൺഗ്രസിന് ഇനി കഴിയില്ല. ഹിമാചൽ, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവർക്ക് വോട്ട് ചെയ്യാനും പോകുന്നില്ല.
അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി Narendra Modi ജിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം.
രാഹുൽ ഗാന്ധിക്ക് അരാജകത്വം സൃഷ്ടിക്കാനാണ് താൽപ്പര്യമെങ്കിൽ, അദ്ദേഹം ബംഗ്ലാദേശിലേക്ക് പോകട്ടെ. തന്നെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് അവിടെപ്പോയി രാഷ്ട്രീയം കളിക്കട്ടെ.

