കൊച്ചി : കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരു സംസ്ഥാനം മാത്രമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
‘ കേരളം ഒരു സംസ്ഥാനം മാത്രമാണ് . പ്രത്യേക രാജ്യമല്ല . ഇത്തരം സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നും ‘ ജാവദേക്കർ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വഭേദഗതി നിയമങ്ങളിലും, എസ് ഐ ആർ അടിസ്ഥാനമാക്കിയുള്ള വോട്ടർപട്ടിക പരിഷ്ക്കരണത്തിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനാണ് കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്
ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക . കേരളസർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

