കൊച്ചി: നെടുമ്പാശ്ശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടുത്തം . റസ്റ്റോറന്റ് പൂർണ്ണമായും കത്തിനശിച്ചു. മൂന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് യൂണിറ്റുകൾ ഏകദേശം 30 മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ റസ്റ്റോറന്റിൽ ഉപഭോക്താക്കൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്.
അകത്തുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. റസ്റ്റോറന്റിന് മുന്നിലുള്ള ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന . പിന്നീട് ഗ്രാൻഡ് മലബാർ ഹോട്ടലിലേക്ക് തീ പടർന്നതായാണ് നിഗമനം . ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post

