ഡബ്ലിൻ: രക്ഷിതാക്കളുടെ മദ്യപാനം കുട്ടികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. പുതിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. രാജ്യത്ത് ആറ് കുട്ടികളിൽ ഒരാൾ വീതം മദ്യപാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ സഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ആൽക്കഹോൾ ആക്ഷൻ അയർലൻഡാണ് നിർണായക പഠനം നടത്തിയത്.
മൂന്നിലൊന്ന് കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ സ്ഥിരമായി മദ്യപിക്കുന്നവരോ മദ്യത്തിന് അടിമപ്പെട്ടവരോ ആണ്. നാലിൽ ഒരാൾ രക്ഷിതാക്കളുടെ മദ്യപാനത്തെ തുടർന്നുള്ള ആക്രമണം നേരിട്ടുകൊണ്ടാണ് വളരുന്നത്. 1.5 ദശലക്ഷത്തിലധികം ആളുകൾ വീട്ടിൽ മദ്യപാനത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്നുണ്ടെന്നും എഎഐ വ്യക്തമാക്കി.
Discussion about this post

