ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴ. ഇതേ തുടർന്ന് പടിഞ്ഞാറൻ തീരത്തുള്ള ഏഴ് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. അതിശക്തമായ മഴയും ഇതേ തുടർന്നുള്ള ബുദ്ധിമുട്ടുകളും ഏഴ് കൗണ്ടികളിലും അനുഭവപ്പെും.
ഡൊണഗൽ, ഗാൽവേ, മയോ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് ആദ്യ മുന്നറിയിപ്പ്. ഇവിടെ രാവിലെ ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നിട്ടുണ്ട്. ക്ലെയർ, കെറി കൗണ്ടികളിലെ യെല്ലാ വാണിംഗ് 12 മണിയ്ക്ക് അവസാനിക്കും. കനത്ത മഴ യാത്രാ ബുദ്ധിമുട്ടുകൾക്കൊപ്പം വെള്ളപ്പൊക്കത്തിനും കാരണമായേക്കാം.
Discussion about this post

