ക്ലെയർ: കൗണ്ടി ക്ലെയറിലെ എനിസ്റ്റിമോണിലുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ ഡാക്ട്രോണിക്സ്. ഇത് നൂറോളം തൊഴിലവസരങ്ങൾ ഇല്ലാതാക്കും. അടുത്ത 12 മാസങ്ങൾക്കുള്ളിൽ ഇവിടെ നിന്നുള്ള പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാനാണ് യുഎസ് മൾട്ടി നാഷണൽ കമ്പനിയുടെ തീരുമാനം.
ഇന്നലെയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ യാതൊരു ഗുണവുമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്പനി അടച്ച് പൂട്ടുന്നത്. അയർലൻഡിലെ ജീവനക്കാരെ ഘട്ടം ഘട്ടമായിട്ടായിരിക്കും പിരിച്ചുവിടുക. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

