ഡബ്ലിൻ: യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ലൂക്കനിൽ ഉജ്ജ്വല സ്വീകരണം. ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അയർലൻഡിൽ എത്തിയതായിരുന്നു അദ്ദേഹം.
അയർലൻഡിലെ ഡാറ്റാ സെന്റർ വ്യവസായം പാരിസ്ഥിതിക രംഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠനം നടത്തുന്ന ബ്രിട്ടീഷ് പാർലമെന്ററി ഡെലിഗേറ്റ് സംഘാംഗമാണ് അദ്ദേഹം. പഠനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക അയർലൻഡ് സന്ദർശനം.
Discussion about this post

