ഡബ്ലിൻ: അയർലൻഡിലെ ട്രേഡ് യൂണിയൻ നേതാക്കൾ ഇന്ന് യോഗം ചേരും. ഇന്നലെ നടന്ന സമരത്തെക്കുറിച്ച് വിലയിരുത്തുന്നതിന് വേണ്ടിയാണ് നേതാക്കൾ ഇന്ന് യോഗം ചേരുന്നത്. നാല് ട്രേഡ് സംഘടനകളിലെ നേതാക്കൾ ആകും ഇന്ന് യോഗം ചേരുക. യോഗത്തിൽ സമീപഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ച ചെയ്യും.
ഇന്നലെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണിമുടക്കുകളിൽ ഒന്നാണ് നടന്നത്. പൊതുമേഖലാ തൊഴിലാളികൾ നടത്തിയ 24 മണിക്കൂർ പൊതുപണിമുടക്ക് അർദ്ധരാത്രിയോടെ അവസാനിച്ചു. ഇന്നലത്തെ സമരം വ്യാപകമായ ബുദ്ധിമുട്ടുകൾ ആയിരുന്നു സൃഷ്ടിച്ചത്. സ്കൂളുകൾ അടച്ചിടുകയും ആയിരക്കണക്കിന് ആശുപത്രി അപ്പോയ്ൻമെന്റുകൾ റദ്ദാക്കുകയും ചെയ്തു.

