വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിനിടയാക്കിയ തീവയ്പ്പ് സംഭവത്തിന് പിന്നിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നം. ലഹരി നൽകിയതിന് ശേഷം പണം നൽകാതെ കബളിപ്പിച്ചതിനെ തുടർന്നുള്ള പ്രതികാരമെന്നോണമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട ഫിലിപ്പ് ഇംഗ്ലീഷിന്റെ ആദ്യ വിവാഹത്തിലെ മകനായ ജോൺ ജെയിംസ് ഇംഗ്ലീഷാണ് ഈ വിവരം പോലീസുമായി പങ്കുവച്ചത്.
20,000 യൂറോയുടെ കടബാധ്യത ലഹരി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഇത് നൽകാതിരുന്നതാണ് ആക്രമണത്തിന് കാരണം ആയത്. ഫിലിപ്പിന്റെ രണ്ട് സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നും ജോൺ ജെയിംസ് വ്യക്തമാക്കുന്നു.
Discussion about this post

