ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ പൊതുമേഖലാ ജീവനക്കാരും സർക്കാരും തമ്മിൽ ചർച്ചയ്ക്ക് വഴിതെളിയുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ബ്രസൽസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചകൾ ആരംഭിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുൻ കരാറുകൾ രണ്ടര വർഷത്തിലധികം ആയിരുന്നു. നമുക്ക് സൃഷ്ടിക്കാൻ കഴിയുന്ന ചട്ടക്കൂട് അവിടെയുണ്ട്. നിലവിൽ രണ്ട് പക്ഷവും ചർച്ചയിൽ ഏർപ്പെടുക എന്നതാണ് പ്രധാനമെന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

