കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (എസ്പിജി) മലയാളിയായ ഷിൻസ്മോൻ തലച്ചിറ (45) രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് ചിറ്റാരിക്കൽ മണ്ഡപത്തിലെ തലച്ചിറ മണിക്കുട്ടിയുടെയും ഗ്രേസ് കുട്ടിയുടെയും മകനാണ് .
23 വർഷമായി എസ്പിജിയിൽ സേവനമനുഷ്ഠിക്കുന്നു. കണ്ണൂർ ഉദയഗിരിയിലെ നഴ്സായ ജെസ്മിയാണ് ഭാര്യ . ഫിയോണ, ഫെബിൻ എന്നിവർ മക്കളാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുവരും.
Discussion about this post

