തിരുവനന്തപുരം: സംസ്ഥാന പോലീസിൽ അഴിച്ചുപണി. ഐജി, ഡിഐജി സ്ഥാനങ്ങളിലാണ് സുപ്രധാന മാറ്റങ്ങൾ. ആർ നിശാന്തിനി, അജിത ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ നായർ എന്നിവർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി. പോലീസ് ആസ്ഥാനത്ത് ഐജിയായി ആർ നിശാന്തിനിയെ നിയമിച്ചു. അജിത ബീഗത്തെ ക്രൈം ബ്രാഞ്ച് ഐജിയായും സതീഷ് ബിനോയെ ആംഡ് പോലീസ് ബറ്റാലിയൻ ഐജിയായും നിയമിച്ചു.
ഐജി ശ്യാം സുന്ദറിനെ ഇന്റലിജൻസിലേക്ക് മാറ്റി. സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണർ തോംസൺ ജോസ് വിജിലൻസ് ഡിഐജിയായി ചുമതലയേൽക്കും. കെ കാർത്തിക് തിരുവനന്തപുരം കമ്മീഷണറായി നിയമിതനായി. ഹരി ശങ്കറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍. നിലവില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാണ്. ഡോ. അരുള്‍ ആര് ബി കൃഷ്ണയാണ് പുതിയ തൃശൂര്‍ റേഞ്ച് ഡിഐജി. ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാക്കി.

