തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ മോഷണം . കൊറ്റംകുഴിയിൽ ഷൈൻ കുമാറിന്റെ വീട്ടിൽ ഏകദേശം 60 പവൻ സ്വർണ്ണമാണ് കവർന്നത് . കുടുംബം പള്ളിയിൽ പോയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 6 മണിക്ക് ഷൈനും കുടുംബവും പള്ളിയിൽ പോയിരുന്നു. രാത്രി 9 മണിക്ക് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നു . വീടിന്റെ ഫ്യൂസും നഷ്ടപ്പെട്ടിരുന്നു . കിടപ്പുമുറയിലെ അലമാര പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ചിരുന്ന 60ൽ അധികം പവൻ വരുന്ന സ്വർണം നഷ്ടമായെന്ന് മനസിലാക്കുന്നത് . വിവരമറിഞ്ഞ് പോലീസ് എത്തി സ്ഥലം പരിശോധിച്ചു. അന്വേഷണം ആരംഭിച്ചു.
Discussion about this post

