പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. പെരിയാറിലെ ടൈഗർ റിസർവ് വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പൊന്നമ്പലമേട്ടിലേക്കുള്ള വഴിയിലെ ഒന്നാം പോയിന്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് അനിൽ ഞായറാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയത്. കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ മഞ്ജു, മക്കൾ വിദ്യ, നിത്യ, ആദർശ് . ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് അനിൽ.
Discussion about this post

