പാലക്കാട്: കടുവ കണക്കെടുപ്പ് നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് കൊല്ലപ്പെട്ടത് . പാലക്കാട് അട്ടപ്പാടിയിലെ പുതൂരിലാണ് സംഭവം.
അഗളി നെല്ലിപ്പതി ഉന്നതിയിലാണ് വീട് . കഴിഞ്ഞ ദിവസം രാവിലെ രണ്ട് സഹപ്രവർത്തകർക്കൊപ്പം മുള്ളി വനത്തിൽ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിന് പോയതാണ് കാളിമുത്തു. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു.
കാളിമുത്തു ഇടറി നിലത്തുവീണതായും സംശയമുണ്ട്. രക്ഷപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്ന് ആർആർടി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് മുള്ളി വനമേഖലയിൽ മൃതദേഹം കണ്ടെത്തിയത് . കഴിഞ്ഞ ദിവസം പുതൂരിലെ വനത്തിൽ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയിരുന്നു .

