പള്ളുരുത്തി : അതിദാരിദ്ര്യം അവസാനിപ്പിച്ച രാജ്യത്തെ ഏക സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് ഇടതുമുന്നണി സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . പള്ളുരുത്തിയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഒരു സംസ്ഥാനത്തും അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
‘ ഇതിന്റെ തുടർച്ചയായി കേരളത്തിലെ ദാരിദ്ര്യം പൂർണമായി ഇല്ലാതാക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് 62 ലക്ഷം ആളുകളുടെ പെൻഷൻ വർധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്തത് . സംസ്ഥാനത്ത് മൂന്നാംതവണയും എൽഡിഎഫ് ഭരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ‘ – അദ്ദേഹം പറഞ്ഞു.സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

