തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്കി മുന്‍മന്ത്രി ആന്റണി രാജു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്.
തൊണ്ടിമുതല്‍ കേസില്‍ രണ്ടാംപ്രതിയാണ് ആന്റണി രാജു.മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് ആന്റണി രാജുവിന് വിചാരണ കോടതി വിധിച്ചത്. തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
തൊണ്ടിമുതല്‍ കേസില്‍ പ്രതികള്‍ക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍, മൂന്ന് വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന് നിലപാട്.മൂന്ന് വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനായി.
34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിധി. ആന്റണി രാജുവിനെതിരെ 409, 120B, 420, 201, 193, 34, 217, 465 എന്നീ വകുപ്പുകൾ തെളിയിക്കപ്പെട്ടു. 1990 ഏപ്രിൽ 4 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 60 ഗ്രാം ഹാഷിഷുമായി പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവഡോർ സെർവാലിയെ സഹായിക്കുന്നതിനായി തെളിവുകൾ (വസ്തുവായി പിടിച്ചെടുത്ത അടിവസ്ത്രം) നശിപ്പിച്ചതായി കേസിൽ ആരോപിക്കുന്നു. ആ സമയത്ത്, ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്നു. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു.
കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന് കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.1990 ല്‍ നടന്ന സംഭവത്തില്‍ ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

