പാലക്കാട് ; വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്ക് . പാലക്കാട് കണ്ണാടിയിലെ വടക്കുമുറിയിലെ ദേശീയ പാതയിൽ വച്ചാണ് അപകടമുണ്ടായത് . ബിജുക്കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയ പാതയുടെ വശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു . ബിജുക്കുട്ടന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്.
കോയമ്പത്തൂരിൽ നിന്ന് അമ്മയുടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എറണാകുളത്തേയ്ക്ക് വരികയായിരുന്നു ബിജുക്കുട്ടൻ . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം .പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന് എറണാകുളത്തേക്ക് തിരിച്ചു.
Discussion about this post

