കൊച്ചി: ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ ആയിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി.ഡി. ജോണ്‍ (39) ആണ് കണ്ണമാലി പൊലീസിന്റെ പിടിയിലായത്.
ജനുവരി 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്നു അപകടം.അമിത വേഗതയില്‍ അശ്രദ്ധമായി ഓടിച്ചുവന്ന കെഎല്‍ 49- സി-7812 എന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് ആണ് മരിച്ചത്.
അപകടമുണ്ടായ അന്ന് മുതല്‍ ഇയാളെ തെരഞ്ഞു വരികയായിരുന്നു പൊലീസ്.പി.ഡി. ജോണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post

