ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടിയന്തിര മന്ത്രിസഭായോഗം ഇന്ന് ചേരും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് അടിയന്തിര മന്ത്രിസഭായോഗം. സമരം അവസാനിപ്പിക്കാൻ എന്ത് ചെയ്യണമെന്നകാര്യം യോഗം ഇന്ന് ചർച്ച ചെയ്യും. ഇന്ധന പാക്കേജിൽ ഒപ്പ് വയ്ക്കാനും സാധ്യതയുണ്ട്.
Discussion about this post

